സൗദിയിൽ വാഹനം വാങ്ങുന്നതിന് പുതിയ നിയമം വരുന്നു
റിയാദ് : സൗദിയിൽ വാഹനം വാങ്ങുന്നതിന് പുതിയ നിയമം വരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ അബ്ശീർ പോർട്ടിൽ അക്കൗണ്ട് എടുത്തവർക്ക് മാത്രമെ വാഹനങ്ങൾ വാങ്ങാനും വാടകക്കെടുക്കാനും സാധിക്കുകയുള്ളു. വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ തിരിച്ചറിയൽ രേഖകൾ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സൗദിയിൽ വാഹനങ്ങൾവാങ്ങുന്നതിന് അബ്ഷീറിൽ റജിസ്റ്റർ ചെയ്യണമെന്ന നിയമം വരുന്നു. വാഹനങ്ങൾ വാടകക്കെടുക്കുന്നതിനും അബ്ഷീറിൽ റജിസ്റ്റർ ചെയ്യണം.
അബ്ഷീർ വെബ് പോർട്ടലിൽ റജിസ്റ്റർ ചെയ്ത് അക്കൗണ്ട് ഉണ്ടാക്കണമെന്നാണ് നിയമം വരാൻ പോകുന്നത്. സൗദി ട്രാഫിക് വിഭാഗം ഇത് പ്രകാരമുള്ള നടപടിക്രമങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മറ്റുള്ളവരുടെ രേഖകൾ ഉപയോഗിച്ച് വാഹനങ്ങൾ കൃത്രിമമായി വാടകക്കെടുക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. രേഖകളിൽ പേരുള്ള ശരിയായ വൃക്തി അറിയാതെയാണ് പലപ്പോഴും വാഹനങ്ങൾ വാങ്ങുന്നതും വാടകക്കെടുക്കുന്നതും.
ഇത്തരം വാഹനങ്ങളുപയോഗിച്ച് നിരവധി നിയവിരുദ്ധ ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താനുള്ള സാധൃതയുണ്ട്. വാഹനങ്ങൾ വാങ്ങുന്പോഴും അബ്ഷിറിൽ രേഖപ്പെടുത്തിയ മൊബൈൽ ഫോണിൽ വരുന്ന ഒ.ടി.പി. നന്പർ അറിയിച്ചാൽ മാത്രമെ വാഹനം വാടക്ക് കൊടുക്കുകയോ പുതുതായി വാങ്ങുവാനോ ഇനിമുതൽ സാധിക്കുകയുള്ളു. അതിനാൽ ഇനിയും അബ്ഷിർ അക്കൗണ്ട് കരസ്ഥമാക്കാത്തവർ എത്രയും വേഗം അബ്ശിറിൽ പേര് രജിസ്റ്റർ ചെയ്ത് അബ്ശിർ അക്കൗണ്ട് ഉണ്ടാക്കണമെന്ന് സൗദി ഗതാഗതവിഭാഗം അറിയിച്ചിട്ടുണ്ട്.

