ജു­ബൈ­ലിൽ മലയാ­ളി­ യു­വാവ് വാ­ഹനാ­പകടത്തിൽ മരി­ച്ചു­


ദമാം : സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ‍ വാഹനാപടകത്തിൽ‍ മലയാളി യുവാവ് മരിച്ചു.ജുബൈലിലെ വ്യാപാരിയായ കണ്ണൂർ‍ വള്ളിത്തോട് പി. കെ. സലാഹുദ്ദീൻ‍(39) ആണ് മരിച്ചത്.

ജുബൈൽ‍ നഗര പ്രവേശന കവാടമായ നേവൽ‍ ബേസിൽ‍ സലാഹുദ്ദീൻ സഞ്ചരിച്ച വാഹനം അപകടത്തിൽ‍പെടുകയായിരുന്നു. 

ഉടൻ‍ നേവൽ‍ ബേസ് ആശുപത്രിയിൽ‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജുബൈൽ‍ ആശുപത്രിയിൽ‍ സൂക്ഷിച്ചിരിക്കുകയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed