തൊഴിലാളികൾക്ക് ശന്പളം നൽകാത്ത കന്പനിക്ക് 30 ലക്ഷം റി­യാൽ പി­ഴ


ദമാം : സൗദിയിൽ തൊഴിലാളികൾക്ക് മാസങ്ങളായി ശന്പളം നൽകാത്ത സ്വകാര്യ കന്പനിക്ക് തൊഴിൽ മന്ത്രാലയം 30 ലക്ഷം റിയാൽ പിഴ ചുമത്തി. തൊഴിലാളികളുടെ പരാതിയെ തുടർന്നാണ് തൊഴിൽ മന്ത്രാലയത്തിന്റെ നടപടി. തൊഴിൽ മന്ത്രാലയത്തിൽ നിന്ന് കന്പനിക്ക് നൽകുന്ന സേവനം നിർത്തിവെക്കുകയും ചെയ്തു. ജീവനക്കാരുടെ വേതനം വിതരണം ചെയ്തതായി സാക്ഷ്യപത്രം സമർപ്പിച്ചതിനുശേഷം കന്പനിക്കുള്ള  വിവിധ സേവനങ്ങൾ പുനഃസ്ഥാപിക്കും. 

സ്വദേശികളും വിദേശികളും ജോലിചെയ്യുന്ന കന്പനിയിൽ ശന്പളം മുടങ്ങിയതോടെ തൊഴിലാളികൾ തൊഴിൽ മന്ത്രാലയത്തിന് പരാതി സമർപ്പിച്ചിരുന്നു.

വേതനസുരക്ഷാ പദ്ധതിയുടെ പരിധിയിൽ വരുന്ന സ്ഥാപനം നിയമം ലംഘിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്നാണ് പിഴ ചുമത്തിയതെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം വക്താവ് ഖാലിദ് അബൽഖൈൽ പറഞ്ഞു.

ജീവനക്കാർക്ക് വേതനം വിതരണം ചെയ്യാത്ത സ്ഥാപനങ്ങൾ ഒരു തൊഴിലാളിക്ക് 3,000 റിയാൽ പിഴ അടക്കണം. വേതന സുരക്ഷാ പദ്ധതി പ്രകാരം ജീവനക്കാർക്ക് വേതനം വിതരണം ചെയ്തെന്ന് തെളിയിക്കുന്ന രേഖകൾ രണ്ടു മാസം സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കും ശിക്ഷ ലഭിക്കും. ഇത്തരം സ്ഥാപനങ്ങളിൽ പുതിയ വർക്ക് പെർമിറ്റ് ഒഴികെ തൊഴിൽ മന്ത്രാലയത്തിന്റെ മുഴുവൻ സേവനങ്ങളും നിർത്തിവെക്കും.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed