അൽ ഖീസ ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്നു കൊടുത്തു
ദോഹ : അൽ ഖീസ ഇന്റർചേഞ്ച് ഗതാഗതത്തിനായി തുറന്നതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ്, ഉം സലാൽ നഗരസഭ പ്രതിനിധി, സെൻട്രൽ മുനിസിപ്പൽ കൗൺസിൽ, ഗതാഗത വാർത്താവിനിമയ മന്ത്രാലയംഎന്നിവിടങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥരും പ്രോജക്ട് എൻജിനീയർമാരും ഉദ്ഘാടനത്തിൽ പങ്കെടുത്തു.
അൽ ഖീസ ഇന്റർചേഞ്ചിന്റെ നവീകരണത്തിലൂടെ അൽ ഖീസ, ഉം സലാൽ മേഖലയിലും പരിസരപ്രദേശങ്ങളിലും ഗതാഗതം സുഗമമായി. സമീപത്തെ എക്സ്പ്രസ് വേകളുമായും അൽ ശമാൽ റോഡുമായും ബന്ധപ്പെടുത്തിയാണ് അൽ ഖീസ നവീകരിച്ചത്. നവീകരണത്തിന്റെ ഭാഗമായി രണ്ട് പുതിയ മേൽപ്പാലങ്ങളും നിർമ്മിച്ചിട്ടുണ്ട്.
അൽ ശമാൽ റോഡിലെ ഏറ്റവും നീളമേറിയ മേൽപ്പാലമാണ് ഒന്ന്. 700 മീറ്റർ നീളമുള്ള മേൽപ്പാലത്തിൽ മൂന്ന് വരിപ്പാതകളാണുള്ളത്. അൽ ഖീസയിൽനിന്നും ദോഹയിലേക്കാണ് മേൽപ്പാലം.

