യു.കെയിലെ ഒമ്പത് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസ് തുടങ്ങും ; നരേന്ദ്ര മോദി

ഷീബ വിജയൻ
മുംബൈ I യു.കെയിലെ ഒമ്പത് സർവകലാശാലകൾ ഇന്ത്യയിൽ കാമ്പസ് തുടങ്ങുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്റ്റാർമറിന്റെ നേതൃത്വത്തിൽ ഇന്ത്യ-യു.കെ ബന്ധത്തിൽ വലിയ പുരോഗതിയുണ്ടായെന്നും വ്യാപാര കരാർ ഇരുരാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ഊഷ്മളമാക്കിയെന്നും മോദി പറഞ്ഞു. യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
യുവാക്കൾക്ക് ജോലി ലഭ്യമാക്കാൻ ഇരു രാജ്യങ്ങളും ചേർന്ന് പ്രവർത്തിക്കുമെന്നും സംയുക്തവാർത്താസമ്മേളനത്തിൽ ഇരുവരും അറിയിച്ചു. വർഷങ്ങളായി സൗഹൃദത്തിലുള്ള രാജ്യങ്ങളാണ് ഇന്ത്യയും യു.കെയും. ജനാധിപത്യം, സ്വാതന്ത്രം, നിയമവാഴ്ച എന്നിവയിൽ അധിഷ്ഠിതമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്നും സംയുക്ത വാർത്താസമ്മേളനത്തിൽ മോദി വ്യക്തമാക്കി. ജൂലൈയിൽ മോദിക്ക് വിരുന്ന് ഒരുക്കാൻ സാധിച്ചതിൽ തനിക്ക് സന്തോഷമുണ്ടെന്ന് യു.കെ പ്രധാനമന്ത്രി കെയിർ സ്റ്റാർമറും പറഞ്ഞു.
assaas