ഉക്രെയ്‌നിലേയ്ക്കുള്ള വിമാന സര്‍വീസുകൾ ഖത്തര്‍ എയര്‍വേയ്‌സ് താല്‍ക്കാലികമായി റദ്ദാക്കി

നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ ഉക്രെയ്‌നിലേയ്ക്കുള്ള എല്ലാ വിമാന സര്‍വീസുകളും ഖത്തര്‍ എയര്‍വേയ്‌സ് താല്‍ക്കാലികമായി റദ്ദാക്കി. സര്‍വീസ് റദ്ദാക്കല്‍ ബാധിച്ച യാത്രക്കാര്‍ക്ക് മറ്റ് ഓപ്ഷനുകള്‍ അറിയാന്‍ ഖത്തര്‍ എയര്‍വേയ്‌സിന്റെ വെബ്‌സൈറ്റ് (https://www.qatarairways.com/en-qa/homepage.html) സന്ദര്‍ശിക്കണമെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്തു. അതേസമയം, രാജ്യത്തിന്റെ വ്യോമപാത അടച്ചതായി ഉക്രെയ്ന്‍ ദേശീയ എയര്‍ ട്രാഫിക് സര്‍വീസ് എന്റര്‍പ്രൈസും വ്യക്തമാക്കി.