പോരാട്ടത്തിൽ തങ്ങൾ തനിച്ചെന്ന് യുക്രെയ്ൻ പ്രസിഡണ്ട്

റഷ്യൻ സൈന്യത്തിന്‍റെയും വിമതരുടേയും ആദ്യ ലക്ഷ്യം താനാകാമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലൻസ്കി. തന്നെ ഇല്ലാതാക്കാൻ റഷ്യൻ ശ്രമമുണ്ട്. ഇതിനായി റഷ്യയുടെ പ്രത്യേക സംഘങ്ങൾ തലസ്ഥാനമായ കീവിൽ പ്രവേശിച്ചിട്ടുണ്ടെന്ന് സെലൻസ്‌കി പറഞ്ഞു. രാഷ്ട്രത്തലവനെ ഇല്ലാതാക്കി രാജ്യം പിടിച്ചടക്കാനാകും ഒരു പക്ഷേ അവരുടെ ലക്ഷ്യം. താനാണ് അവരുടെ നമ്പർ വൺ ടാർജറ്റ്. അതിനുശേഷം അവർ തന്‍റെ കുടുംബത്തേയും നശിപ്പിക്കുമെന്നും സലൻസ്‌കി പറഞ്ഞു.
രാജ്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ തങ്ങൾ ഇപ്പോൾ തനിച്ചാണെന്ന് സെലൻസ്‌കി പറഞ്ഞു. എല്ലാവർക്കും ഭയമാണ്. യുക്രെയ്ൻ നാറ്റോ അംഗത്വം ഉറപ്പുതരാനോ തങ്ങളുടെ പോരാട്ടത്തിന് ഒപ്പം നിൽക്കാനോ ആരുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.