ഖത്തറില്‍ പഴം-പച്ചക്കറി ഇറക്കുമതിക്ക് ഇനി മുന്‍കൂര്‍ അനുമതി വേണം


ഖത്തറില്‍ ഇനി മുതല്‍ മുന്‍കൂര്‍ അനുമതിയില്ലാതെ പഴം പച്ചക്കറികള്‍ ഇറക്കുമതി ചെയ്യാന്‍ പാടില്ലെന്ന് ഉത്തരവ്. വരുന്ന ഡിസംബര്‍ ഒന്ന് മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റേതാണ് നിർദേശം. ഡിസംബര്‍ മാസത്തേക്കുള്ള അനുമതിക്കായി നവംബര്‍ ഒന്ന് മുതല്‍ 20 വരെ അപേക്ഷിക്കാം മന്ത്രാലയം വിളിച്ചു ചേർത്ത പഴങ്ങളുടെയും പച്ചക്കറികളുടെയും വിതരണക്കാരുടെ യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഉൽപന്നങ്ങളുടെ ഗുണനിലാവരം ഉറപ്പു വരുത്തുന്നതിനും, പച്ചക്കറികളും പഴങ്ങളും ആവശ്യമായതിലും കൂടുതൽ ഇറക്കുമതി ചെയ്യുന്നതിലൂടെ പാഴാകുന്നത് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിയന്ത്രണങ്ങളെന്ന് മന്ത്രാലയം അറിയിച്ചു.

You might also like

  • Straight Forward

Most Viewed