ദത്ത് വിവാദം; ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി വീണാ ജോർജ്


ദത്ത് വിവാദത്തിൽ വിശദീകരണവുമായി ആരോഗ്യശിശുക്ഷേമ വകുപ്പ് മന്ത്രി വീണാ ജോർജ്. സംഭവത്തിൽ ശിശുക്ഷേമ സമിതിക്ക് യാതൊരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതി നിയമപ്രകാരമാണ് നടപടികൾ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ വർഷം ഒക്ടോബർ 23 ന് പുലർച്ചെ 12.45നും രാത്രി ഒൻപതിനും രണ്ട് കുട്ടികളെയാണ് ശിശുക്ഷേമ സമിതിയിൽ ലഭിച്ചത്. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന കുട്ടികളെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ആണ് പരിഗണിക്കുന്നത്. അതനുസരിച്ചുള്ള കാര്യങ്ങളാണ് നിയമപരമായി ശിശുക്ഷേമ സമിതി നിർവഹിച്ചതെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

You might also like

  • Straight Forward

Most Viewed