കോവിഡ് വ്യാപനം; സ്കൂളുകളില്‍ നിയന്ത്രണം കര്‍ശനമാക്കി ഖത്തര്‍
ഖത്തറില്‍ കോവിഡ് രണ്ടാം തംരഗത്തിന്‍റെ പശ്ചാത്തലത്തില്‍ സ്കൂളുകളില്‍ വീണ്ടും നിയന്ത്രണം കര്‍ശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി സ്വകാര്യ സ്കൂളുകളിലുള്‍പ്പെട ഹാജര്‍ നില മുപ്പത് ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചു. കോവിഡ് വാക്സിനെടുക്കാത്ത ജീവനക്കാരെ സ്കൂളിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്നും ഉത്തരവും ഈ മാസം 21 മുതല്‍ നിലവില്‍ വരും.
ഖത്തറില്‍ കോവിഡ് രണ്ടാം തരംഗത്തിന്‍റെ പശ്ചാത്തലത്തിലാണ് സ്കൂളുകളിലും നിയന്ത്രണം കര്‍ശനമാക്കുന്നത്. നേരത്തെ അമ്പത് ശതമാനയിരുന്ന സ്കൂളുകളിലെ വിദ്യാര്‍ത്ഥി ഹാജര്‍ നില മുപ്പത് ശതമാനമാക്കി കുറയ്ക്കാന്‍ വിദ്യാഭ്യാസമന്ത്രാലയം തീരുമാനിച്ചു. ഈ മാസം 21 മുതല്‍ നിയന്ത്രണം നിലവില്‍ വരും. ഓണ്‍ലൈന്‍ ക്ലാസുകളും നേരിട്ടെത്തിയുള്ള ക്ലാസുകളും സമന്വയിപ്പിച്ചുള്ള നിലവിലെ രീതി തന്നെയാണ് തുടരുക.

