ഇ. ശ്രീധരന്റെ കാൽ കഴുകിയും കാലിൽ വീണും വോട്ടർമാർ, വ്യാപക വിമർശനം


ബിജെപി സ്ഥാനാര്‍ത്ഥി ഇ ശ്രീധരന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങൾക്കെതിരെ വ്യാപക വിമർശനം. ഇ ശ്രീധരനെ വോട്ടർമാർ മാലയിട്ട് സ്വീകരിച്ച് മുട്ടുകുത്തി വണങ്ങുന്നതും, കാലു കഴുകി സ്വീകരിക്കുന്ന ചിത്രങ്ങളുമാണ് ഇപ്പോൾ വിമർശനങ്ങൾക്ക് കാരണമായത്. സ്ത്രീകളുള്‍പ്പെടെ ഇ ശ്രീധരനെ കാല്‍തൊട്ടു വണങ്ങുന്നത് ചിത്രങ്ങളില്‍ കാണാം. ജാതീയതയും സവര്‍ണമനോഭാവവുമാണ് സ്ഥാനാര്‍ത്ഥിയെ കാല്‍തൊട്ട് വണങ്ങുന്ന ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നതെന്നാണ് വിമർശനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed