ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മിനിമം ബാലന്‍സില്ലാതെ ബാങ്ക് അക്കൗണ്ട് തുറക്കാം

ദോഹ: ഖത്തറിലെ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മിനിമം ബാലന്‍സില്ലാതെ ബാങ്ക് അക്കൗണ്ട് തുറക്കാം. നിലവിലെ സാഹചര്യത്തില്‍ നാട്ടിലേക്ക് ഓണ്‍ലൈന്‍ വഴി പണം അടയ്ക്കാന്‍ പുതിയ തീരുമാനം ആശ്വാസകരമാണ്. ദുരന്തനിവാരണ സുപ്രീം കമ്മിറ്റി വക്താവും വിദേശകാര്യ സഹമന്ത്രിയുമായ ലുല്‍വ ബിന്‍ത് റാഷിദ് ബിന്‍ മുഹമ്മദ് അല്‍ ഖാദര്‍ വാര്‍ത്താസമ്മേളനത്തിലാണ് പുതിയ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്.
ലോക്ക് ഡൗണ്‍ ചെയ്തിരിക്കുന്ന വ്യവസായിക മേഖലയിലെ 1 മുതല്‍ 32 വരെയുള്ള സ്ട്രീറ്റുകള്‍ ഘട്ടം ഘട്ടമായി തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു. കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും. ലോക് ഡൗണ്‍ ഏരിയകളില്‍ അണുനശീകരണം, പരിശോധനകള്‍ തുടങ്ങിയ നടപടികള്‍ പുരോഗതിയിലാണ്. ലോക്ക് ഡൗണ്‍ ഏരിയയിലെ തൊഴിലാളികളുടേയും സമൂഹങ്ങളുടേയും ആരോഗ്യസുരക്ഷ ഉറപ്പാക്കിയ ശേഷമാകും തുറക്കല്‍.