ഫാൽക്കൺ പ്രദർശനത്തിന് കത്താറയിൽ തുടക്കമായി

ദോഹ : സുഹൈൽ രാജ്യാന്തര ഫാൽക്കൺ പ്രദർശനത്തിന് കത്താറയിൽ തുടക്കമായി. ആദ്യമായാണ് ഖത്തർ രാജ്യാന്തര ഫാൽക്കൺ പ്രദർശനം സംഘടിപ്പിക്കുന്നത്.
ഞായർവരെ നീളുന്ന പ്രദർശനത്തിൽ ഖത്തറിൽ നിന്ന് 54 പേരും കുവൈത്തിൽ നിന്നു 15പേരും സ്‌പെയിനിൽ നിന്ന് അഞ്ചുപേരും പാകിസ്ഥാനിൽ നിന്ന് നാലുപേരും ജർമ്മനിയിൽ നിന്നു മൂന്നുപേരും യു.എസ്, യു.കെ, ദക്ഷിണാഫ്രിക്ക, അസർബൈജാൻ, ലബനൻ എന്നിവിടങ്ങളിൽ നിന്ന് ഒരാൾ വീതവുമാണ് പങ്കെടുക്കുക. പ്രദർശനത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി കത്താറ ജനറൽ മാനേജർ പറഞ്ഞു.