ഇന്ത്യ-കുവൈത്ത് മിനിസ്റ്റീരിയൽ കമ്മീഷൻ യോഗം സമാപിച്ചു

കുവൈത്ത് സിറ്റി : ഇന്ത്യ -കുവൈത്ത് മിനിസ്റ്റീരിയൽ കമ്മീഷൻ യോഗം സമാപിച്ചു. വിവിധ മേഖലകളിൽ പരസ്പര സഹകരണത്തിനുള്ള വിഷയങ്ങൾക്ക് യോഗം അന്തിമരൂപം നൽകി. തൊഴിൽ പ്രശ്നങ്ങൾ, നഴ്സിംങ് തുടങ്ങിയവയാണു തയ്യാറെടുപ്പുയോഗങ്ങളിൽ ഇന്ത്യ മുന്നോട്ടുവച്ച പ്രധാന വിഷയങ്ങൾ എന്നാണു സൂചന.
വിദ്യാഭ്യാസം, സാംസ്കാരികം, എണ്ണ−വാതകം തുടങ്ങി വിവിധ തലങ്ങളിൽ സഹകരണത്തിനുള്ള രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്. ചില കരാറുകളിലും ധാരണാപത്രങ്ങളിലും ഒപ്പുവയ്ക്കാനും സാധ്യതയുണ്ട്. വിദേശകാര്യസഹമന്ത്രി എം.ജെ.അക്ബർ ആണ് ഇന്ത്യൻ സംഘത്തെ നയിച്ചത്. കുവൈത്ത് സംഘത്തെ ധനമന്ത്രി അനസ് ഖാലിദ് അൽ സാലെ നയിക്കും. ആറു വർക്കിങ് ഗ്രൂപ്പുകളിലായാണു ചർച്ചകൾ പൂർത്തിയാക്കിയത്.