ബദൽ ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി ഖത്തർ കഹ്്റാമ

ദോഹ : രാജ്യത്ത് ബദൽ ഊർജ സ്രോതസ്സുകളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികളുമായി ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപ്പറേഷൻ (കഹ്റാമ). ഖത്തർ ഊർജാവശ്യങ്ങൾക്കു പൂർണമായും ഫോസിൽ ഇന്ധനങ്ങളെയാണ് ആശ്രയിക്കുന്നത്. അതുകൊണ്ടുതന്നെ ബദൽ ഊർജ സ്രോതസ്സുകളിൽനിന്നുള്ള വൈദ്യുതി ഉൽപ്പാദനത്തിനു വലിയ സാധ്യതകളാണുള്ളത്.
സൗരോർജം പ്രായോഗിക തലത്തിൽ നടപ്പാക്കുന്പോൾ കാറ്റിൽനിന്നുള്ള ഊർജത്തെക്കുറിച്ചു പഠനങ്ങൾ പുരോഗമിക്കുകയാണെന്നും കഹ്റാമ എൻജിനീയർ ഹമദ് അൽ മാരി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി സുമെയ്സ്മയിലെ പ്രാഥമിക വിദ്യാലയത്തിൽ കഹ്റാമ സൗരോർജ പാനലുകൾ സ്ഥാപിച്ചു. പൊതുസ്ഥാപനങ്ങളുടെ കെട്ടിടങ്ങളിൽ സൗരോർജം ഉപയോഗപ്പെടുത്തുന്ന പദ്ധതിയുടെ ഭാഗമാണിത്.