രാജ്യസംരക്ഷണത്തിന് സൈന്യം ശക്തം : കുവൈത്ത് കരസേനാ മേധാവി

കുവൈത്ത് സിറ്റി : രാജ്യം സംരക്ഷിക്കാൻ സൈന്യം ശക്തമാണെന്ന് കരസേനാമേധാവി ബ്രിഗേഡിയർ ജനറൽ ഷെയ്ഖ് ഖാലിദ് സാലെ അൽ സബാഹ്. കുവൈത്ത്-യു.എസ് സംയുക്ത സൈനിക പരിശീലന പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം പ്രസ്താവന നടത്തിയത്.
കുവൈത്ത് വ്യോമസേന, ആഭ്യന്തര മന്ത്രാലയവുമായി ബന്ധപ്പെട്ട സൈനിക വിഭാഗങ്ങൾ, നാഷനൽ ഗാർഡ് അംഗങ്ങൾ തുടങ്ങിയവയും സൈനികാഭ്യാസത്തിൽ പങ്കാളികളായി. അൽ ഉദൈറിലാണ് പരിപാടി സംഘടിപ്പിച്ചത്.