ഖത്തറിൽ സർക്കാർ ജീവനക്കാർക്ക് വേതന വർദ്ധന
ദോഹ : രാജ്യത്ത് സർക്കാർ ജീവനക്കാരുടെ ശന്പളം വർദ്ധിപ്പിക്കുന്നു. അടിസ്ഥാന ശന്പളം ഇരട്ടിയാക്കുമെന്നാണ് റിപ്പോർട്ട്. എണ്ണ വിലയിടിവിനെ തുടർന്ന് ചെലവുകളെല്ലാം വെട്ടിച്ചുരുക്കിയിരിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
അതേസമയം പ്രവാസികളുടെ വേതനത്തിൽ മാറ്റമുണ്ടാകില്ല. പ്രതിശീർഷ വരുമാനത്തിൽ ലോകത്തിലെ ഏറ്റവും സന്പന്നമായ രാജ്യമാണ് ഖത്തർ. 300000 പൗരന്‍മാർ സൗജന്യ ആരോഗ്യ−വിദ്യാഭ്യാസ സേവനങ്ങൾ കൈപ്പറ്റുന്നു. എന്നാൽ 2014ൽ ഊർജ്ജമേഖലയിലുണ്ടായ വിലയിടിവ് രാജ്യത്തെ ചെലവ് ചുരുക്കലിലേക്ക് നയിച്ചു.

