മാലിന്യ ടാങ്കിൽ വീണ് നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം
മുംബൈ: മുംബൈയിൽ നാലു വയസുകാരി മാലിന്യ ടാങ്കിൽ വീണു മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം പടിഞ്ഞാറൻ മലാഡയിലായിരുന്നു സംഭവം. വീട്ടിലേക്കു വരുമ്പോൾ കാലുതെറ്റി ടാങ്കിൽ പതിക്കുകയായിരുന്നു. ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

