ഖത്തറിൽ പൊതുമാപ്പ് പ്രഖ്യാപിച്ചു

ദോഹ: ഖത്തറിൽ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. സപ്തംബർ ഒന്നു മുതൽ ഡിസംബർ ഒന്നു വരെയുള്ള മൂന്ന് മാസക്കാലത്തേക്കാണ് പൊതുമാപ്പ് കാലാവധിയെന്ന് ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വിസ കാലാവധി കഴിഞ്ഞും റസിഡന്റ്സ് പെർമിറ്റ് പുതുക്കാതെയും രാജ്യത്തു നിയമവിരുദ്ധമായി തങ്ങുന്നവർക്കും നിയമവിധേയല്ലാതെ രാജ്യത്തു പ്രവേശിച്ചവർക്കും പൊതുമാപ്പു കാലത്ത് രേഖകൾ ശരിയാക്കി സ്വദേശത്തേയ്ക്ക് മടങ്ങാൻ സാധിക്കും. പൊതുമാപ്പ് പ്രഖ്യാപനം മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ഉപകാരമാകും.