പത്തനംതിട്ട സ്വദേശി ബഹ്റൈനിൽ നിര്യാതനായി

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈൻ പ്രവാസിയും പത്തനംതിട്ട കുളനട, സ്വദേശിയുമായ വിജയകുമാരൻ കക്കുന്നിൽ കിഴക്കേച്ചരുവിൽ ബഹ്റൈനിൽ നിര്യാതനായി. 55 വയസായിരുന്നു പ്രായം. കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് സൽമാനിയ ആശുപത്രിയിൽ വെച്ച് ഇന്നലെ രാത്രിയിലായിരുന്നു മരണം സംഭവിച്ചത്.കഴിഞ്ഞ 25 വർഷത്തിലധികമായി ബഹ്‌റൈൻ പ്രവാസിയാണ്. പ്ലമ്പിങ് ജോലി ചെയ്തുവരികയായിരുന്നു. മാതാപിതാക്കളും ,ഭാര്യയും , രണ്ട് ആൺ മക്കളും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.
Ddsad