അപൂർവ ശേഖരമൊരുക്കി ബുറൈദ ഈത്തപ്പഴമേള

ഷീബ വിജയൻ
സൗദി I അപൂർവ ഈത്തപ്പഴങ്ങളുടെ ശേഖരങ്ങളുമായി ആഗോളതലത്തിൽ തന്നെ ഏറ്റവും വലിയ ഈത്തപ്പഴമേളയായി അറിയപ്പെടുന്ന ബുറൈദ 'ഈത്തപ്പഴോത്സവം 2025'. സൗദിയിൽനിന്നും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നും മേള കാണാനും വിപണനത്തിനും വേണ്ടി ആളുകളുടെ നല്ല തിരക്കാണ്. ബുറൈദ ഈത്തപ്പഴ ഉത്‌സവത്തിന്റെ വിവിദ ദൃശ്യങ്ങൾ ആഗസ്റ്റ് 30 വരെ മേള തുടരും. പ്രവിശ്യ ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ പരിസ്ഥിതി, ജല, കൃഷി മന്ത്രാലായത്തിന്റെയും ബുറൈദ മുനിസിപ്പാലിറ്റിയുടെയും പങ്കാളിത്തത്തോടെയാണ് മേള നടക്കുന്നത്. പ്രദേശത്തെ ഈത്തപ്പഴ കർഷകർക്ക് അവരുടെ വിഭവങ്ങൾ വിൽപന നടത്താനും പ്രദർശിപ്പിക്കാനും അവസരം നൽകുന്നു. സൗദിയിലെയും മറ്റും പ്രമുഖരായ ഈത്തപ്പഴ വ്യാപാരികളും വിവിധ പവിലിയനുകൾ നടത്തുന്ന കച്ചവടക്കാരുടെയും നിറഞ്ഞ സാന്നിധ്യമാണ് മേളയിൽ. സ്വർണവർണവും തേൻ രുചിയുമുള്ള 'സുക്കരി' ഈത്തപ്പഴമാണ് മേളയിലെ പ്രധാന ഇനം. അൽ ഖസീം മേഖലയിൽ വളരെ പ്രചാരമുള്ള സുക്കരിയുടെ നൂറുകണക്കിന് ടൺ ഈത്തപ്പഴമാണ് ഇവിടെ വിപണനം നടക്കുന്നത്. ഖലാസ്, സുഖായ്, വണ്ണാന, ബർഹി, ഷഖ്‌റ, മജ്ദൂൾ, ഹൊഷാനിയ തുടങ്ങിയ ഇനങ്ങൾക്കും കച്ചവടക്കാർക്കിടയിൽ നല്ല ഡിമാന്റ് ആണ്. അൽ ഖസീമിലെ വിവിധ ഫാമുകളിൽനിന്ന് പ്രതിദിനം നൂറിലധികം ഇനം ഈത്തപ്പഴങ്ങൾ വിപണിയിൽ എത്തുന്നതായാണ് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ.
SDSS