'സ്വാതന്ത്ര്യത്തിന്റെ പ്രതിധ്വനികൾ' ; പ്രസംഗ മത്സരം സംഘടിപ്പിച്ച് കേരളീയ സമാജം പ്രസംഗവേദി

പ്രദീപ് പുറവങ്കര
മനാമ I ഭാരതത്തിന്റെ 79-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈൻ കേരളീയ സമാജം പ്രസംഗവേദിയുടെ ആഭിമുഖ്യത്തിൽ 'സ്വാതന്ത്ര്യത്തിന്റെ പ്രതിധ്വനികൾ' എന്ന പേരിൽ പ്രസംഗ മത്സരം അരങ്ങേറി. 11 മുതൽ 14 വയസ്സുവരെ, 15 വയസ്സ് മുതൽ 17 വയസ്സ് വരെ, 18 വയസ്സിനു മുകളിൽ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണ് പരിപാടി നടത്തപ്പെട്ടത്. ആക്ടിങ് പ്രസിഡന്റ് ദിലീഷ്‌കുമാർ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിൽ സമാജം സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. ആക്ടിങ് സെക്രട്ടറി മഹേഷ് ജി പിള്ള, സമാജം പ്രസംഗവേദി ജോയിന്റ് കൺവീനർ ജിബി കുടശ്ശനാട് എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കൺവീനർ ആഷ്‌ലി കുര്യൻ നന്ദി രേഖപ്പെടുത്തി. വിദ്യാർത്ഥികൾ അവതരിപ്പിച്ച ദേശഭക്തിഗാനവും നൃത്തരൂപവും പരിപാടിയുടെ ഭാഗമായി നടന്നു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റുകളും പരിപാടിയിൽ വിതരണം ചെയ്തു. ഗ്രൂപ്പ് ഒന്നിൽ ഏയ്ഞ്ചൽ വിനു, നിയ ഖദീജ ആനൊടിയിൽ, എയ്‌ബെൽ ടോം അനീഷ് എന്നിവരും ഗ്രൂപ്പ് രണ്ടിൽ റിധി കെ രാജീവൻ, ചാർവി ജിൻസി സുർജിത്, ഗ്രൂപ്പ് മൂന്നിൽ സന്തോഷ് നായർ, ജേക്കബ് മാത്യു, സജിത്ത് വെള്ളിക്കുളങ്ങര എന്നിവരും യഥാക്രമം ഒന്ന് രണ്ടു മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
sdasdsadsa