ബിഡികെ ബഹ്റൈൻ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I എഴുപത്തി ഒൻപതാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിന ആഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്ററും പ്രാണ ആയുർവേദ സെന്ററും സംയുക്തമായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രാണ ആയുർവേദിക് സെന്ററിലെ ഡോ: ബിനു എബ്രഹാം, ഡോ: മിനു മനു എന്നിവർ സൗജന്യമായി ക്യാമ്പിൽ പങ്കെടുത്തവരെ പരിശോധിച്ച് മാർഗ നിർദേശങ്ങൾ നൽകി. ഇന്ത്യൻ മെഡിക്കൽ അസോസിയോഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടും ഐസിആർഎഫ് അഡ്വൈസറുമായ ഡോ: ബാബു രാമചന്ദ്രൻ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഐസിആർഎഫ് വൈസ് ചെയർമാൻ പങ്കജ് നല്ലൂർ, പ്രാണ ആയുർവേദിക് സെന്റർ ഡയറക്ടർമാരായ സുദീപ് ജോസഫ്, ബോബൻ തോമസ്, ഡോ: മെബി ആൻ എന്നിവർ സംസാരിച്ചു. ബിഡികെ ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രസിഡണ്ട് റോജി ജോൺ സ്വാഗതവും അസിസ്റ്റന്റ് ട്രഷറര്‍ രേഷ്മ ഗിരീഷ് നന്ദിയും രേഖപ്പെടുത്തി. ബിഡികെ ജനറൽ സെക്രട്ടറി ജിബിൻ ജോയി, ട്രഷറര്‍ സാബു അഗസ്റ്റിൻ, ജോയിന്റ് സെക്രട്ടറിമാരായ സിജോ ജോസ്, രമ്യ ഗിരീഷ്, ക്യാമ്പ് കോർഡിനേറ്റർസ് സുനിൽ മനവളപ്പിൽ, സലീന റാഫി, വിനീത വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ അശ്വിൻ രവീന്ദ്രൻ, ഗിരീഷ് പിള്ള, ഗിരീഷ് കെ വി, ഫാത്തിമ സഹല, നാഫി എന്നിവർ നേതൃത്വം നൽകി.
ADSASS