വേടനെതിരെ ലൈംഗികാതിക്രമ പരാതിയുമായി രണ്ട് യുവതികൾ കൂടി

ഷീബ വിജയൻ
തിരുവനന്തപുരം: റാപ് ഗായകൻ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ വീണ്ടും പീഡന പരാതികൾ. ലൈംഗിക അതിക്രമത്തിന് ഇരയായതായി വെളിപ്പെടുത്തി രണ്ട് യുവതികൾ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകിയെന്നാണ് സൂചന. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികൾ ഡിജിപിക്ക് ഇന്ന് കൈമാറുമെന്നാണു വിവരം. ഇരുവരും മുഖ്യമന്ത്രിയെ കാണാൻ സമയം തേടിയിരുന്നു. 2020ലാണ് സംഭവമെന്നാണ് ഒരു യുവതിയുടെ പരാതി. 2021ലാണ് രണ്ടാമത്തെ പരാതി. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ബലാൽസംഗക്കേസിൽ വേടൻ ഇപ്പോൾ ഒളിവിലാണ്.
ADSDASDAS