രഥം വൈദ്യുത ലൈനിൽ തട്ടി; ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ അഞ്ചുപേർക്ക് ദാരുണാന്ത്യം

ഷീബ വിജയൻ
ഹൈദരാബാദ് I ഹൈദരാബാദിൽ ശോഭാ യാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് അഞ്ചുപേർക്ക് ദാരുണാന്ത്യം. നാലുപേർക്ക് പരിക്കേറ്റു. രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്. ഉപ്പൽ പോലീസ് സ്റ്റേഷൻ പരിധിയിലെ രാമന്തപുരിലുള്ള ഗോകുൽനഗർ ആർടിസി കോളനിയിൽ ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ജന്മാഷ്ടമിയോട് അനുബന്ധിച്ചായിരുന്നു ഘോഷയാത്ര. ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്ക് പോകുന്ന വഴി രഥം വഹിച്ചിരുന്ന വാഹനം തകരാറിലായി. ഇതോടെ, രഥം എടുത്തുയർത്തി ഇവർ ഘോഷയാത്രയായി നീങ്ങുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് ഏകദേശം 200 മീറ്റർ അകലെയെത്തിയപ്പോൾ വൈദ്യുതി ലൈനിൽ രഥം തട്ടുകയായിരുന്നുവെന്ന് ഉപ്പൽ പോലീസ് ഇൻസ്പെക്ടർ കെ. ഭാസ്കർ പറഞ്ഞു. കൃഷ്ണ (ഡയമണ്ട് യാദവ്, 21), ശ്രീകാന്ത് റെഡ്ഡി (35), സുരേഷ് യാദവ് (34), രുദ്ര വികാസ് (39), രാജേന്ദ്ര റെഡ്ഡി (45) എന്നിവരാണ് മരിച്ചത്. എല്ലാവരും പഴയ രാമന്തപുർ പ്രദേശവാസികളാണ്.
SDADSDSA