സിപിഎമ്മിലെ പരാതിച്ചോർച്ച: പാർട്ടി വ്യക്തത വരുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി

ഷീബ വിജയൻ
തിരുവനന്തപുരം I സിപിഎമ്മിലെ പരാതിച്ചോര്‍ച്ച വിവാദത്തില്‍ പാര്‍ട്ടി വ്യക്തത വരുത്തുമെന്നു മന്ത്രി വി.ശിവന്‍കുട്ടി. ഇക്കാര്യത്തില്‍ പാര്‍ട്ടി സെക്രട്ടറി മറുപടി പറയും. സംസ്ഥാന സമിതിയില്‍ കത്ത് ചര്‍ച്ചയായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിപിഎം വിരോധം മൂലമുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്. ആരോപണങ്ങള്‍ പറഞ്ഞ് പാര്‍ട്ടിയെ തളര്‍ത്താനാവില്ലെന്നും അവതാരങ്ങള്‍ക്ക് പാര്‍ട്ടിയെ സ്വാധീനിക്കാനാകില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി. വിദ്യാര്‍ഥിയുടെ കര്‍ണപടം തകര്‍ത്ത സംഭവം കാസര്‍ഗോഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അന്വേഷിക്കും. അധ്യാപകര്‍ വിദ്യാര്‍ഥികളുടെ ശത്രുക്കളല്ലെന്നും അദ്ദേഹം പറഞ്ഞു. നാലാം ക്ലാസിലെ കൈപ്പുസ്തകത്തിലുണ്ടായ പിശകില്‍ ആ ഭാഗം തയാറാക്കിയ അധ്യാപകരെ ഡീബാര്‍ ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
dsdasedas