ബഹറിനിൽ മോഷണം: പ്രതിക്ക് മൂന്ന് മാസം തടവ് ശിക്ഷ

മനാമ : മോഷണകേസുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് സ്വദേശിയ്ക്ക് മൂന്നു മാസത്തെ തടവ് ശിക്ഷ. നിരവധി മോഷണങ്ങളാണ് ഇയാൾ നടത്തിയിരിക്കുന്നത്. കേസിനു ആസ്പദമായ സംഭവം നടക്കുന്ന ദിവസം ഒരു കടയിൽ നിന്നും 10 ദിനാർ വീതം വിലയുള്ള മൂന്ന് ടീഷർട്ടുകളാണ് ഇയാൾ മോഷ്ടിച്ചത്. കടയിലെ സെക്യൂരിറ്റിയാണ് മോഷണം കണ്ടെത്തിയത്. ഈ വർഷം മാർച്ചിൽ പ്രതി മറ്റൊരു കടയിൽ നിന്നും ഹെഡ്സെറ്റ് മോഷ്ടിക്കുകയും അത് ഉടൻ തന്നെ വിൽക്കുകയും ചെയ്തിരുന്നു അതേ മാസം തന്നെ മറ്റൊരു മോഷണവും ഇയാൾ നടത്തിയതായി അന്വേഷണത്തിൽ തെളിഞ്ഞു. ഈ മോഷണ ശ്രമങ്ങളെയെല്ലാം അടിസ്ഥാനമാക്കിയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇയാളുടെ തടവ് പൂർത്തിയാകുന്പോൾ പ്രതിയെ നാടുകടത്താൻ ഹൈ ക്രിമിനൽ കോർട്ട് ഉത്തരവിട്ടിട്ടുണ്ട്.