മൂന്ന് ഉന്നതോദ്യോഗസ്ഥരെ സ്ഥാനങ്ങളിൽനിന്ന് മാറ്റി സൽമാൻ രാജാവിന്റെ ഉത്തരവ്

ഷീബ വിജയൻ
ജിദ്ദ I മൂന്ന് ഉന്നതോദ്യോഗസ്ഥരെ അവരുടെ സ്ഥാനങ്ങളിൽനിന്ന് പിരിച്ചുവിട്ട് സൗദി ഭരണാധികാരി സൽമാൻ രാജാവിൻ്റെ ഉത്തരവ്. പ്രതിരോധ സഹമന്ത്രി സ്ഥാനത്തുനിന്ന് തലാൽ ബിൻ അബ്ദുല്ല ബിൻ തുർക്കി അൽ ഒതൈബിയെ മാറ്റി. ജനറൽ കോർപറേഷൻ ഫോർ മിലിട്ടറി ഇൻഡസ്ട്രീസിന്റെ ചെയർമാൻ സ്ഥാനത്തുനിന്ന് എൻജിനീയർ മുഹമ്മദ് ബിൻ ഹമദ് അൽമാദിയെയും മന്ത്രിമാരുടെ കൗൺസിൽ ജനറൽ സെക്രട്ടേറിയറ്റിന്റെ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് ഡോ. ഗസ്സാൻ ബിൻ അബ്ദുൾറഹ്മാൻ അൽ-ശാബിലിനെയുമാണ് ഒഴിവാക്കിയത്.
SAXASDSA