വിജയ് - അമല ബന്ധത്തിന് വിള്ളൽ വീഴ്‌ത്തിയത് നടിയുടെ അമ്മ ?

ചെന്നൈ: നടി അമലപോളിന്റെയും സംവിധായകൻ എ എൽ വിജയിന്റെയും വൈവാഹിക ജീവിതം തകർത്തത് അമലപോളിന്റെ മാതാവ് ആൻസിപോളാണെന്നു തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമലപോളിന്റെ കുട്ടിക്കാലം മുതലേ കടുത്ത നിയന്ത്രണങ്ങൾ അമ്മ ഏർപ്പെടുത്തിയിരുന്നതായും വിവാഹത്തിന് ശേഷം ആൻസി അമലയുടെ സ്വകാര്യ ജീവിതത്തിലും കടുത്ത വിലക്കുകൾ ഏർപ്പെടുത്തിയിരുന്നതായും റിപ്പോർട്ടുണ്ട്. വിജയുമായുള്ള അമലയുടെ വിവാഹത്തോട് ആൻസിക്കു തീരെ താൽപര്യമുണ്ടായിരുന്നില്ല. വിവാഹത്തോടെ കരിയർ നഷ്ടമാകും എന്ന് ആൻസി ഭയന്നിരുന്നു. ഈ വിവാഹം തടസപ്പെടുത്താനും പലവട്ടം ആൻസി ശ്രമിച്ചതായും റിപ്പോർട്ടുകളുണ്ട്. അമലയെ തെന്നിന്ത്യയിലെ മുൻനിര നായികയായി കാണാനാണ് ആൻസി ആഗ്രഹിച്ചത്. കരിയറിലെ നല്ല കാലത്തുനിൽക്കുമ്പോൾ വിവാഹം കഴിഞ്ഞു തൽകാലത്തേക്ക് ഇടവേളയെടുത്തതാണ് ആൻസിയെ ചൊടിപ്പിച്ചതെന്നാണു കരുതുന്നത്.
വിവാഹം അമലയുടെ കരിയർ തകർത്തു എന്ന അമ്മയുടെ നിഗമനമാണ് വിവാഹമോചനത്തിലേക്കെത്തിയതെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.