വിന്താം ഹോട്ടലില്‍ തീപ്പിടിത്തം; ആളുകളെ ഒഴിപ്പിച്ചു

ദോഹ: അല്‍സദ്ദ് ഏരിയയിലെ സ്‌പോര്‍ട്‌സ് റൗണ്ട്എബൗട്ടിന് സമീപമുള്ള വിന്താം ഗ്രാന്‍ഡ് റീജന്‍സി ഹോട്ടലില്‍ തീപ്പിടിത്തം. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഇതിനെ തുടര്‍ന്ന് ഹോട്ടലില്‍ താമസിക്കുന്നവരെ ഒഴിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക വിവരം. തീപ്പിടിത്തം നടക്കുമ്പോള്‍ സൗദി, ഒമാന്‍ ഫുട്‌ബോള്‍ ടീമുകള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നു. ടീം അംഗങ്ങളില്‍ ആര്‍ക്കും അപകടമില്ലെന്ന് ഒമാന്‍ മാധ്യമങ്ങള്‍ ട്വിറ്ററില്‍ അറിയിച്ചു.
എസി സിസ്റ്റത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ വ്യക്തമാക്കി.