സൗദിയിലെ തൊഴില്‍ പ്രതിസന്ധി: 87 പേര്‍ കൂടി നാട്ടിലേക്ക്

ദമാം: തൊഴില്‍ പ്രതിസന്ധിയെ തുടര്‍ന്നു ദുരിതത്തിലായ തൊഴിലാളികളില്‍ മൂന്നു മലയാളികളടക്കം 87 പേര്‍ നാട്ടിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ചു. സഊദി ഓജര്‍ കമ്പനിയിലെ തൊഴിലാളികളാണ് സന്നദ്ധത അറിയിച്ചത്.
എന്നാല്‍ ഇവരുടെ യാത്രാരേഖകള്‍ ശരിയായിട്ടില്ലെന്നതിനാല്‍ യാത്ര എന്ന് തുടരാനാവുമെന്നതിനെക്കുറിച്ച് വ്യക്തത വന്നിട്ടില്ല. യാത്രാരേഖകള്‍ ശരിയാക്കുവാന്‍ എംബസിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
തൃശൂര്‍, കൊല്ലം, വയനാട് സ്വദേശികളാണ് നാട്ടിലേക്ക് പോകാന്‍ സന്നദ്ധത അറിയിച്ചിട്ടുള്ളത്. നാട്ടില്‍ പോകാന്‍ താല്‍പര്യമുള്ള 87 പേരുടെ പേരുകളാണ് ക്യാംപില്‍ നിന്നു കോണ്‍സുലേറ്റിലേക്ക് അയച്ചത്. മലയാളികളെക്കൂടാതെ ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, കര്‍ണാടക, പഞ്ചാബ് സംസ്ഥാനങ്ങളിലെ സ്വദേശികളാണ് ലിസ്റ്റിലുള്ളത്.
ത്വായിഫ് ലേബര്‍ ക്യാംപിലുള്ള ഇവരെ കഴിഞ്ഞ ദിവസം സഊദിയിലെത്തിയ വിദേശകാര്യ സഹമന്ത്രി വി.കെ സിങ് സന്ദര്‍ശിച്ചിരുന്നു