ഇസ്രയേലുമായുള്ള യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിച്ചേക്കാം: ഇറാന്‍

ഷീബ വിജയൻ
ടെഹ്‌റാന്‍ I ഇസ്രയേലുമായുള്ള യുദ്ധം ഏത് നിമിഷവും വീണ്ടും ആരംഭിച്ചേക്കാമെന്ന് ഇറാന്‍. നിലവിലെ ശാന്തത താല്‍ക്കാലിക വിരാമമാണെന്ന് ഇറാന്‍റെ പ്രഥമ വൈസ് പ്രസിഡന്‍റ് മുഹമ്മദ് റെസ അറഫ് മുന്നറിയിപ്പ് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏത് നിമിഷവും ഉണ്ടായേക്കാവുന്ന ഏറ്റുമുട്ടലിനായി തങ്ങള്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും മോശം സാഹചര്യമുണ്ടായാലും അതിനുള്ള പദ്ധതികള്‍ക്ക് രാജ്യം തയാറെടുക്കുകയാണെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സൈനിക ഉപദേശകന്‍ യഹ്യ റഹിം സഫാവിയും പ്രതികരിച്ചു. ഞങ്ങളും ഇസ്രയേലികളും അമേരിക്കയും തമ്മില്‍ ഒരു കരാറുമില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
ജൂണ്‍ പതിമൂന്നിനായിരുന്നു ഇറാന്‍റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങള്‍ക്ക് നേരെ ഇസ്രയേല്‍ ആക്രമണം നടത്തിയത്. ആദ്യഘട്ടത്തില്‍ സായുധ സേനാ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബാഖിരി അടക്കം ആറോളം മുതിര്‍ന്ന ഉദ്യോഗസ്ഥരെയായിരുന്നു ഇറാന് നഷ്ടമായത്. ആണവ ശാസ്ത്രജ്ഞര്‍ അടക്കം ഇതില്‍ ഉള്‍പ്പെടുന്നു. ഇതിന് പകരമായി ഇറാൻ ഇസ്രയേലിനെതിരെയും ശക്തമായി തിരിച്ചടിച്ചിരുന്നു.
EQRFSDDE