ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം: പ്രത്യേക അന്വേഷണ സംഘം ഇന്ന് കണ്ണൂരിലെത്തും

ഷീബ വിജയൻ
കണ്ണൂർ I ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയ സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക സമിതി ഇന്ന് കണ്ണൂരിലെത്തും. രണ്ടുദിവസം നീണ്ടുനിൽക്കുന്ന സന്ദർശനത്തിൽ ഉന്നത ജയിൽ ഉദ്യോഗസ്ഥരുടെയടക്കം മൊഴിയെടുക്കും. ജസ്റ്റീസ് സി.എന്‍. രാമചന്ദൻ, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്നതാണ് സമിതി. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടത്തിൽ സമഗ്ര അന്വേഷണത്തിന് നിർദേശം നൽകിയത് മുഖ്യമന്ത്രിയാണ്.
wasasads