ഒമാനില്‍ 95 ശതമാനം കൊവിഡ് രോഗമുക്തി നിരക്ക് രേഖപ്പെടുത്തി


ഒമാനില്‍ 2,076 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധയില്‍ നിന്ന് മുക്തി നേടി. 95.1 ശതമാനമാണ് രോഗമുക്തി നിരക്ക്. ഇതിനകം രാജ്യത്ത് 3,58,133 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. 3,76,724 പേര്‍ക്കാണ് ഒമാനില്‍ കൊവിഡ് ബാധിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,036 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ച് പുതിയതായി മൂന്നു മരണങ്ങളാണ് ഇന്ന് ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ആകെ 4,234 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69 കൊവിഡ് രോഗികളെ കൂടി ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആകെ 331 കൊവിഡ് രോഗികളാണ് രാജ്യത്ത് ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 66 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed