ബഹ്റൈനിൽ നികുതി വെട്ടിപ്പ് നടത്തിയ കേസിൽ പ്രതിക്ക് ആറുമാസം തടവ് ശിക്ഷ

നികുതി വെട്ടിപ്പും നിരോധിത വസ്തുക്കളുടെ ഇറക്കുമതിയും നടത്തിയ കേസിൽ പിടിയിലായ പ്രതിയ്ക്ക് ആറുമാസം തടവ് ശിക്ഷ നൽകാനും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും ലോവർ ക്രിമിനൽ കോടതി ഉത്തരവിട്ടു. കൂടാതെ 1245 ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. ഈ കേസിൽ മറ്റ് രണ്ട് പ്രതികളും പങ്കാളികളായിട്ടുണ്ടെങ്കിലും തെളിവുകളുടെ അഭാവത്തിൽ ഇവർ കേസിൽ നിന്നും ഒഴിവായിട്ടുണ്ട്. മറ്റൊരു സംഭവത്തിൽ കിംഗ് ഫഹദ് കോസ് വേ വഴി നിരോധിത പുകയില ഉൽപന്നങ്ങൾ കടത്താൻ ശ്രമിച്ച ജിസിസി പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു. കാറിനുള്ളിൽ പുകയില ഉൽപന്നങ്ങൾ ഒളിച്ചു കടത്താനായിരുന്നു ശ്രമം.