ഒമാനിൽ ഡ്രൈവർ തസ്തികളിൽ വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന

മസ്കറ്റ്: ഒമാനിൽ ഡ്രൈവർ തസ്തികളിൽ വിസ പുതുക്കി ലഭിക്കുന്നതിന് പുതിയ നിബന്ധന ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഡ്രൈവർ വിസ പുതുക്കുന്നതിന് കാലാവധിയുള്ള ലൈസൻസ് നിർബന്ധമാക്കുകയാണ് ചെയ്തത്.
ലൈറ്റ്, ഹെവി തുടങ്ങി വിസയിൽ ഉള്ള പ്രൊഫഷന് അനുയോജ്യമായ ലൈസൻസ് ആണ് ഉണ്ടായിരിക്കേണ്ടത്. ജൂൺ ഒന്നു മുതൽ പുതിയ നിബന്ധന പ്രാബല്യത്തിൽ വരും.