വഞ്ചനാ കേസ്: നടി സണ്ണി ലിയോണിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു


കൊച്ചി: വഞ്ചനാ കേസിൽ നോട്ടീസ് നൽകാതെ സണ്ണി ലിയോണിനെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. സണ്ണി ലിയോണിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ആണ് ഹൈക്കോടതി ഉത്തരവ്. നോട്ടീസ് നൽകിയ ശേഷം ക്രൈംബ്രാഞ്ചിന് സണ്ണി ലിയോണിനെ ചോദ്യം ചെയ്യാം. പല തവണ ഷോയുടെ തിയതിയും സ്ഥലവും മാറ്റി. കോഴിക്കോട്ട് നിശ്ചയിച്ചിരുന്ന ഷോ കണ്ണൂരിലേക്കും പിന്നീടു തിരുവനന്തപുരത്തേക്കും ചെന്നൈയിലേക്കും മാറ്റി. ഒടുവിൽ 2019 ഫെബ്രുവരി 14ന് വാലൈൻറൻസ് ഡേ ഷോയായി കൊച്ചിയിൽ നടത്താൻ തീരുമാനമായി. ജനുവരി 31 നകം പണം മുഴുവൻ നൽകണമെന്ന ആവശ്യം സമ്മതിച്ച ശേഷം കൊച്ചിയിലെത്തിയെങ്കിലും ബാക്കി പണം നൽകാൻ തയ്യാറായില്ല. ബാക്കി പണം നൽകാതെ സമ്മർദ്ദത്തിലാക്കി ഷോ നടത്താനുള്ള പരാതിക്കാരന്‍റെയും സംഘത്തിന്‍റെയും ശ്രമത്തിന് വഴങ്ങിയില്ല. സിവിൽ തർക്കം മാത്രമാണ് നിലവിലുള്ളതെന്നും വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയുള്ള ക്രിമിനൽ കേസ് നിലനിൽക്കില്ലെന്നുമാണ് ഹരജിയിൽ പറയുന്നത്.

You might also like

  • Straight Forward

Most Viewed