പട്ടാള അട്ടിമറിക്കെതിരെ മ്യാന്‍മറിൽ ജനകീയ പ്രക്ഷോഭം ശക്തം

നേപ്യിഡോ: പട്ടാള അട്ടിമറിക്കെതിരെ മ്യാന്‍മറിൽ ജനകീയ പ്രക്ഷോഭം ശക്തം. യാങ്കൂണിലും മൻഡാലെയിലും നിരോധനം ലംഘിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭകർക്ക് നേരെ പൊലീസ് ജലപീരങ്കിയും റബർ ബുള്ളറ്റുകളും പ്രയോഗിച്ചു. തലസ്ഥാനഗരമായ നയ്പിഡോയിൽ റബർ ബുള്ളറ്റ് ഏറ്റ് 4 പേർക്ക് പരുക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. മൻഡാലെ നഗരത്തിൽ 27 പേർ അറസ്റ്റിലായി.
ഫെബ്രുവരി ഒന്നിനാണ് ഓങ് സാൻ സൂചിയുടെ സർക്കാരിനെ അട്ടിമറിച്ച് പട്ടാളം ഭരണം പിടിച്ചത്. കഴിഞ്ഞ നവംബറിലെ തിരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ചായിരുന്നു അട്ടിമറി.