ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1147 പേർക്ക്
മസ്കത്ത്: ഒമാനിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1147 പേർക്ക്. ഇതോടെ മൊത്തം രോഗബാധിതർ 76005 ആയി. 3187 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 1053 പേർ സ്വദേശികളും 94 പേർ പ്രവാസികളുമാണ്.1238 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 55299 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 13 പേരാണ് മരണപ്പെട്ടത്.ഇതോടെ മരണ സംഖ്യ 384 ആയി. 53 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 545 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 167 പേർ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 20322 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.


