കുവൈത്തിൽ 464 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിൽ 464 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 63,773 പേർക്കാണ് വൈറസ് ബാധിച്ചത്. ഇന്ന് 766 പേർ ഉൾപ്പെടെ 54,373 പേർ രോഗമുക്തി നേടി. നാലുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 433 ആയി. ബാക്കി 8967 പേരാണ് ചികിത്സയിലുള്ളത്.123 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 2418 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.


