ഒമാനിൽ 24 മണിക്കൂറിനിടെ 11 കൊവിഡ് മരണം: 1487 പുതിയ രോഗികൾ
മസ്കറ്റ്: ഒമാനിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനായിരത്തോടടുക്കുന്നു. 11 പേരാണ് രാജ്യത്ത് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1487 പേർക്ക് കൊവിഡ് ബാധിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇതിൽ 1159 പേർ ഒമാൻ സ്വദേശികളും 328 പേർ വിദേശികളുമാണ്. ഒമാനിൽ 69887 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 46608 പേർക്ക് രോഗമുക്തി ലഭിച്ചെന്നും മന്ത്രാലയം വ്യക്തമാക്കി. രാജ്യത്ത് ഇതിനകം 337 പേർ മരിച്ചതായും ആരോഗ്യ മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു.


