ഒമാനിൽ ഇന്ന് 1,619 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു: ആകെ രോഗബാധിതരുടെ എണ്ണം 64,000 കടന്നു


മസ്‌കറ്റ്: ഒമാനിൽ ഇന്ന് 1,619 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. 1,249 സ്വദേശികൾക്കും 370 വിദേശികൾക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 64,193 ആയതായി ഒമാൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. 41,450 പേരാണ് ഇതുവരെ രാജ്യത്ത് രോഗമുക്തരായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ എട്ടുപേർ‍ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 298 ആയി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed