സ്വപ്നയുടെ നിയമനം ശിവശങ്കറിന്‍റെ ശുപാർശയിൽ


തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിനെ സ്പേസ് പാർക്ക് ഓപറേഷൻ മാനേജരായി നിയമിച്ചത് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്‍റെ ശുപാർശയിൽ. ശിവശങ്കറിന്‍റെ ശുപാർശ പ്രകാരമാണ് നിയമനം നടന്നതെന്ന് ചീഫ് സെക്രട്ടറിയും ധന അഡീഷണൽ ചീഫ് സെക്രട്ടറിയും നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്.

ശിവശങ്കറിന്‍റെ സസ്പെൻഷൻ ഉത്തരവിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്. നിയമന ശുപാർശ ചെയ്തിരിക്കുന്നത് കോൺസുലേറ്റ് ഉദ്യോഗസ്ഥ ആയിരിക്കെയാണ്. അതേസമയം സ്വർണക്കടത്തു കേസിലെ പ്രതികളുമായി അടുത്ത ബന്ധം പുലർത്തിയ ശിവശങ്കറിനെ വ്യാഴാഴ്ച സസ്പെൻഡു ചെയ്തിരുന്നു. ശിവശങ്കർ അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ ലംഘിച്ചുവെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിനെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ചത്. ശിവശങ്കറിന്‍റെ അച്ചടക്ക ലംഘനം സംബന്ധിച്ചു വകുപ്പുതല അന്വേഷണം നടത്താനും തീരുമാനിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed