രാജ്യത്തെ കൊവിഡ് വ്യാപനത്തിന്റെ തോത് 24 ശതമാനമെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം
മസ്‌കറ്റ്: രാജ്യത്തെ കൊവിഡ് പരിശോധനകളുടെ എണ്ണവുമായി താരതമ്യം ചെയ്യുന്പോൾ ദിനംപ്രതി ശരാശരി 24 ശതമാനം ആളുകൾക്കാണ് രോഗം സ്ഥിരീകരിക്കുന്നതെന്ന് ഒമാൻ ആരോഗ്യമന്ത്രാലയം അധികൃതർ. വരും ദിവസങ്ങളിൽ ഈ നിരക്ക് ഉയരാനും സാധ്യതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡിസീസസ് കണ്‍ട്രോൾ വിഭാഗം ഡയറക്ടർ ജനറൽ ഡോ. സൈഫ് അൽ അബ്രി പറഞ്ഞു. ഒമാൻ ടെലിവിഷനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

