പകുതിയായി ഇടിഞ്ഞ് ചിരട്ടവില; വിപണിയിൽ വൻ തിരിച്ചടി


ഷീബ വിജയൻ


മലപ്പുറം: സംസ്ഥാനത്ത് കുത്തനെ ഉയർന്ന ചിരട്ട വിലയിൽ വൻ തിരിച്ചടി. രണ്ടാഴ്ച മുൻപുവരെ കിലോയ്ക്ക് 37 രൂപയുണ്ടായിരുന്ന ചിരട്ടവില 19 രൂപയായി കുത്തനെ ഇടിഞ്ഞു. ചിരട്ടക്കരിയാക്കുന്ന യൂണിറ്റുകളിൽ നിന്ന് ആവശ്യക്കാർ കുറഞ്ഞതാണ് ഈ തിരിച്ചടിക്ക് പ്രധാന കാരണം. ഫിലിപ്പീൻസ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ആവശ്യത്തിന് ചിരട്ടക്കരി വിപണിയിലെത്തിയതാണ് വില ഇടിയാൻ ഇടയാക്കിയത്.

കേരളത്തിൽ നിന്നുള്ള ചിരട്ടകൾ കൂടുതലായി തമിഴ്നാട്ടിലേക്കാണ് ആക്ടിവേറ്റഡ് കാർബൺ നിർമാണത്തിനായി കൊണ്ടുപോയിരുന്നത്. ദുർഗന്ധവും വിഷാംശങ്ങളും ആഗിരണം ചെയ്യാൻ ശേഷിയുള്ള ആക്ടിവേറ്റഡ് കാർബൺ വെള്ളവും വായുവും ശുദ്ധീകരിക്കാൻ സഹായിക്കുന്നതാണ്. സോപ്പ്, ടൂത്ത് പേസ്റ്റ്, ഫേസ് സ്ക്രബ്, ഫേസ് വാഷ്, ഫേസ് മാസ്ക് എന്നിവയുടെ നിർമാണത്തിലും ഇത് വലിയതോതിൽ ഉപയോഗിക്കുന്നുണ്ട്. മുൻപ് പാചകവാതക പ്രതിസന്ധി രൂക്ഷമായ സമയത്ത് ഹോട്ടലുകൾ ചിരട്ടയെ വൻതോതിൽ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ധന പ്രതിസന്ധി മാറിയതോടെ ചിരട്ടയ്ക്കുള്ള പ്രാദേശിക ആവശ്യക്കാരും കുറഞ്ഞു.

article-image

dfdfdsfd

You might also like

  • Lulu Exchange
  • Straight Forward

Most Viewed