ജലാലിന്റെ കാർ കസ്റ്റഡിയിലെടുത്തു; സ്വർണം കടത്താൻ രഹസ്യ അറ


കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതിയായ ജലാലിന്റെ കസ്റ്റഡിയിലെടുത്ത കാറിൽ രഹസ്യ അറ കണ്ടെത്തി. സ്വർണം കടത്താൻ‍ ഉപയോഗിച്ച കാറിലാണ് രഹസ്യ അറ കണ്ടെത്തിയത്. മൂവാറ്റുപുഴയിൽ നിന്ന് പിടികൂടിയ കാർ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ‍ എത്തിച്ചു.

നിരവധി സ്വർണക്കടത്ത് കേസുകളിലെ പ്രതിയായ ജലാലിനെ വർഷങ്ങളായി കസ്റ്റംസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടു വർഷം മുന്‍പ് തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വർ‍ണക്കടത്തിൽ ഡിആർഐ കേസെടുത്തതു മുതൽ പിടികിട്ടാപുള്ളിയാണ്. നെടുന്പാശേരി വിമാനത്താവളം വഴിയും ചെന്നൈ, മുംബൈ, ഡൽഹി വിമാനത്താവളങ്ങൾ വഴിയും ഇയാൾ സ്വർ‍ണ്ണക്കടത്ത് നടത്തിയിരുന്നു.

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed