ടൂറിസ്റ്റ് വിസകളുടെ കാലാവധി 2021 മാർച്ച് വരെ നീട്ടുമെന്ന് ഒമാൻ ടൂറിസം മന്ത്രി
മസ്കറ്റ്: കൊവിഡ് ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന സന്ദർശകർക്ക് ആശ്വാസ മായി ഒമാൻ. സന്ദർശകരുടെ ടൂറിസ്റ്റ് വിസ 2021 മാർച്ച് വരെ നീട്ടുമെന്ന് ഒമാൻ ടൂറിസം മന്ത്രി പറഞ്ഞു. 2020 മാർച്ച് ഒന്നു മുതല്‍ 2020 ഓഗസ്റ്റ് 31 വരെ നൽകിയ ടൂറിസ്റ്റ് വിസകൾ ഇപ്പോൾ 2021 മാർച്ച് വരെ നീട്ടുമെന്നാണ് ടൂറിസം മന്ത്രി അഹമ്മദ് അൽ മെഹ്‌റാസി ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.

