മകനെ കാണാന്‍ സന്ദര്‍ശക വിസയിലെത്തിയ പ്രവാസി മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

മസ്കറ്റ്: ഒമാനിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കൊല്ലം അഞ്ചൽ സ്വദേശി വിജയനാഥ് (68) ആണ‍് മരിച്ചത്. മസ്കറ്റിലുള്ള മകനെ സന്ദർശിക്കാൻ എത്തിയ ഇദ്ദേഹത്തിന് രോഗം ബാധിക്കുകയായിരുന്നു.ഗുരുതരമായതിനെ തുടർന്ന് റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
ഒമാനിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മൂന്നാമത്തെ മലയാളിയാണ് വിജയനാഥ്. ചങ്ങനാശ്ശേരി സ്വദേശി ഡോ. രാജേന്ദ്രൻ നായർ എറണാകുളം സ്വദേശി വിപിൻ സേവ്യർ എന്നിവരാണ് മരണപ്പെട്ട മറ്റ് രണ്ടു മലയാളികൾ.