കോഴി ഇറക്കുമതി നിരോധനം ഒമാൻ പിൻവലിച്ചു

മസ്ക്കറ്റ് : വിവിധ രാജ്യങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയ നടപടി ഒമാൻ പിൻവലിച്ചു. ഒമാൻ വാണിജ്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
നെതർലാൻഡ്, ഉക്രൈൻ, ഗ്രീസ്, കുവൈത്ത്, ബോസ്‌നിയ, സ്‌പെയിൻ, കുവൈത്ത് എന്നീ രാഷ്ട്രങ്ങളിൽ നിന്നുള്ള കോഴി ഇറക്കുമതിക്കാണ് ഒമാൻ വാണിജ്യ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയിരുന്നത്.