ആശ്രി­ത ലെ­വി­: പ്രതി­വർ­ഷം 165000 വി­ദേ­ശി­കൾ രാ­ജ്യം വി­ടാൻ സാ­ധ്യതയെ­ന്ന് റി­പ്പോ­ർ­ട്ട്


റിയാദ് : വിദേശികളിൽ നിന്ന് പ്രതിമാസ ലെവി ഈടാക്കാനുള്ള സർക്കാർ തീരുമാനത്തിന്റെ ഫലമായി സൗദി അറേബ്യയിൽ നിന്ന്  ഓരോവർഷവും 165000 പേർ നാട്ടിലേക്ക് മടങ്ങാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇത് രാജ്യത്തെ ഉപഭോഗത്തിൽ വൻ ഇടിവുണ്ടാക്കുമെന്നും റിപ്പോർട്ടുണ്ട്. നിലവിൽ 11 ലക്ഷം വിദേശ തൊഴിലാളികളും ഇവരുടെ 43 ലക്ഷം ആശ്രിതരും സൗദിയിലുണ്ടെന്നാണ്  കണക്ക്.

കുടുംബത്തോടൊപ്പം രാജ്യത്ത് കഴിയുന്ന 11 ലക്ഷം വിദേശ തൊഴിലാളികളിൽ 53 ശതമാനം ആളുകൾ 10,000 റിയാലിൽ കുടുതൽ പ്രതിമാസ വേതനം പറ്റുന്നവരാണെന്നാണു ഗോസി അടിസ്ഥാനമാക്കിയുള്ള കണക്ക്. 6000 മുതൽ 6999 റിയാൽ വരെ ശന്പളം വാങ്ങുന്നവരാണു 16 ശതമാനം തൊഴിലാളികൾ. 7000-−7999 (13 ശതമാനം), 8000- 8999 (10 ശതമാനം) 9000- 9999( ഏഴ് ശതമാനം). ഇവരിൽ നിന്ന് 100 റിയാൽ ഫീ ഇടാക്കുന്ന ഈവർഷം 5.1 ബില്യൺ റിയാലും അടുത്ത വർഷം 10.2 ബില്യൺ റിയാലും തുടർന്നുള്ള വർഷങ്ങളിൽ യഥാക്രമം 15.3 ബില്യൺ‍, 20.4 ബില്യൺ എന്നിങ്ങനെ ഫീ ലഭിക്കുമെന്നാണു കരുതുന്നത്.

അതേസമയം ആശ്രിതരുമായി കഴിയുന്ന വിദേശ തൊഴിലാളികൾ രാജ്യത്ത് പ്രതിവർഷം 8800 കോടി റിയാലാണ് ചിലഴിക്കുന്നത്. മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 3.7 ശതമാനമാണിത്. കൂടുതൽ ആശ്രിതരുള്ള കുടുംബങ്ങളെയാണ് സ്വാഭാവികമായും പുതിയ ഫീസ് ഏറെ പ്രതികൂലമായി ബാധിക്കുന്നത്. ഇതിനു പുറമെ, ജീവിത ചിലവിലുണ്ടാകുന്ന വർദ്ധന പുറത്തേക്കുള്ള ഒഴുക്ക് ശക്തമാക്കുകയും ചെയ്യും. പ്രതിമാസ ആശ്രിത ഫീ 400 റിയാലായി വർദ്ധിക്കുന്ന 2020 ആകുന്പോഴേക്കും വീട്ടുചെലവിനായുള്ള തുകയിൽ 14 ശതമാനം കുറവുണ്ടാകുമെന്നാണു കണക്കാക്കുന്നത്.

 റീട്ടെയിൽ‍, ഭക്ഷ്യമേഖലകളിലും വിദ്യാഭ്യാസം, യാത്ര, ടെലികോം തുടങ്ങിയ സേവന മേഖലകളിലുമാണ് ഇത് ഉടൻ ആഘാതമേൽപ്പിക്കുക. ഉപഭോഗം കുറച്ച് സ്വരൂപിക്കുന്ന തുക നാട്ടിലയയ്ക്കാനുള്ള പ്രവണത ശക്തിപ്പെടുത്തുകയാണെങ്കിൽ അത് വീണ്ടും ചിലവാക്കുന്ന തുകയിൽ ഇടിവുണ്ടാക്കും.  

നിലവിലെ സാഹചര്യത്തിൽ 6000 മുതൽ 6999 റിയാൽ ശന്പളം വാങ്ങുന്നവരാണ് പുതിയ ഫീ കാരണം ഉടൻതന്നെ കുടുംബങ്ങളെ നാട്ടിലയയ്ക്കുക. 2020 ആകുന്പോഴേക്കും രാജ്യത്തു തങ്ങുന്ന ആശ്രിതരുടെ എണ്ണത്തിൽ 16 ശതമാനം കുറവുണ്ടാകുമെന്ന കണക്കിൽ ഈ വിഭാഗത്തിൽ നിന്ന് നടപ്പു വർഷം അഞ്ചു ശതമാനം (35,005 പേർ) നാടുപിടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2020 ആകുന്പോഴേക്കും ഈ വിഭാഗത്തിൽ നിന്ന് 2,37,204 ആശ്രിതർ നാട്ടിലെത്തുമെന്നു വിദഗ്ദ്ധർ കണക്കാക്കുന്നു.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed